പൊലീസിനെ ചോദ്യം ചെയ്ത കുട്ടിയെ അഭിനന്ദിച്ച് ബിജെപി അദ്ധ്യക്ഷന്‍; ബാരിക്കേഡ് ആരുടെ സമരം തടയാന്‍ വച്ചതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ

വീഡിയോ സഹിതം രാജീവ് ചന്ദ്രശേഖർ പങ്കുവച്ച രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖർ, ബിജെപി അദ്ധ്യക്ഷന്‍Source: Facebook
Published on

തിരുവനന്തപുരം: പൊലീസിനെതിരെ ചോദ്യം ഉയർത്തിയ കുട്ടിയെ അഭിനന്ദിച്ച് ബിജെപി അദ്ധ്യക്ഷന്‍. വീട്ടിലേക്കുള്ള വഴി തടഞ്ഞ പൊലീസിനെതിരെ ഭയമില്ലാതെ ചോദ്യം ഉയർത്തിയ ആ കുട്ടിക്ക് ആദരവും അഭിനന്ദനവും അറിയിക്കുന്നു എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ​ബിജെപി ന​ട​ത്തി​യ മാ‌​ർ​ച്ചി​നിടയിലാണ് കുട്ടി ​പൊലീസിനോട് അപ്പുറത്തേക്ക് കടത്തിവീടൂ, എനിക്ക് ചോറ് വേണമെന്ന് പറഞ്ഞത്.

രാഷ്ട്രീയ നേതൃത്വം യുവാക്കളുടെ വളർച്ചയെ തടസ്സപ്പെടുത്താതെ, അവർക്ക് ഭാരമാവാതെ അവരെ ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടത് എന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

വീഡിയോ സഹിതം രാജീവ് ചന്ദ്രശേഖർ പങ്കുവച്ച രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. പൊലീസ് ബാരിക്കേഡ് ആരുടെ സമരം തടയാന്‍ വച്ചതായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയർന്നുവരുന്ന പ്രധാന ചോദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com