"ഇനി വരുന്നത് അഴിമതിയുടെ കാലം"; സിപിഐഎമ്മിന് ഇനി വോട്ട് ലഭിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ

നേതാക്കൾ പ്രാദേശിക വിഷയത്തിൽ ഇടപെട്ട് സജീവമായി നിൽക്കാൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിർദേശം.
CPI(M) will not get any more votes
സിപിഐഎമ്മിന് ഇനി വോട്ട് ലഭിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വരുന്നത് അഴിമതിയുടെ കാലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വരാൻ പോകുന്ന അഞ്ച് കൊല്ലം പാർട്ടിയ്ക്ക് നല്ല അവസരമാണ്. സിപിഎമ്മിന് ഇനി വോട്ട് ലഭിക്കില്ല.

ഈ അവസരം പിടിക്കാൻ ശ്രമിക്കണം. നിയമസഭയ്ക്ക് അകത്തും പുറത്തും അതിന് വേണ്ട രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തണമെന്നും സംസ്ഥാന ബിജെപി നേതൃയോഗത്തിൽ അഭിപ്രായം ഉയർന്നു. പ്രാദേശിക വിഷയങ്ങളിൽ നേതാക്കൾ കൂടുതൽ ഇടപെടണം. സംസ്ഥാന നേതൃയോഗത്തിലാണ് രാജീവ് ചന്ദ്രശേഖർ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

CPI(M) will not get any more votes
വി.ഡി. സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപിക്ക് ക്ഷണം; മൂന്ന് എംഎൽഎമാരും പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

ഈ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച പരിശോധിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പത്മജാ വേണുഗോപാൽ, ആർ. ശ്രീലേഖ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ തോൽവി പരിശോധിക്കും. 7 മണ്ഡലങ്ങളിലെ വോട്ടു ചോർച്ച അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

തൃശൂർ, വട്ടിയൂർക്കാവ്, പാലക്കാട്, മഞ്ചേശ്വരം, കാട്ടാക്കട, മണലൂർ, ഷോർണൂർ മണ്ഡലങ്ങളിലെ വോട്ട് ചോർച്ചയാണ് പ്രധാനമായും പരിശോധിക്കുക. ക്രിസ്ത്യൻ സ്വാധീനമുള്ള 28 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞെന്നും യോഗം വിലയിരുത്തി. അടിയന്തര ജില്ല അവലോകനയോഗങ്ങൾ വിളിച്ചുചേർക്കാനും നേതൃയോഗം തീരുമാനിച്ചു.

CPI(M) will not get any more votes
കെ.സിയെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ല, ചെയ്തവർക്ക് ആത്മസുഖം ലഭിക്കട്ടെ: എം.കെ. രാഘവൻ
News Malayalam 24x7
newsmalayalam.com