"കർക്കിടകം ഒന്ന് ഇന്നല്ല!" ; രാമായണ മാസ ആശംസകൾ നേർന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോൾ മഴ

കർക്കിടകം ഒന്ന് നാളെയാണ് എന്നിരിക്കെയാണ് രാജീവ് ചന്ദ്രശേഖർ രാമായണ മാസ ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റിട്ടത്
Rajeev Chandrasekhar, Facebook Post, രാജീവ് ചന്ദ്രശേഖർ, ഫേസ്ബുക്ക് പോസ്റ്റ്
രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്Source: News Malayalam 24x7
Published on: 
Updated on: 

കർക്കിടകമാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവും പരിഹാസവും. കർക്കിടകം ഒന്ന് ഇന്നാണെന്ന പോസ്റ്റിനാണ് വിമർശനം. കർക്കിടകം ഒന്ന് നാളെയാണ് എന്നിരിക്കെയാണ് രാജീവ് ചന്ദ്രശേഖർ രാമായണ മാസം ആരംഭിച്ചെന്ന് പറഞ്ഞ് ആശംസകൾ നേർന്ന് ചിത്രം പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ നിരവധി ആളുകൾ വിമർശിച്ചും തെറി വിളിച്ചും കമന്റിട്ടുണ്ട്.

Rajeev Chandrasekhar, Facebook Post, രാജീവ് ചന്ദ്രശേഖർ, ഫേസ്ബുക്ക് പോസ്റ്റ്
സി.വി. ബാലചന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് അസഭ്യ വര്‍ഷം

രാമൻ്റെ ചിത്രത്തോടൊപ്പം രാമായണ മാസ ആശംസകൾ എന്ന തലക്കെട്ടോടെയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്റെത്തിയത്. പോസ്റ്ററിൽ ജൂലൈ 16 എന്നും കുറിച്ചിട്ടുണ്ട്. "രാമായണമാസത്തിന് ആരംഭം കുറിച്ച് ഇന്ന് കർക്കിടകം ഒന്ന്. രാമായണത്തിൻ്റെ പുണ്യം നുകർന്ന് പ്രാർഥനയും പാരായണവുമായി ഇനി ഒരു മാസം. ഈ പുണ്യമാസം എല്ലാ വീടുകളിലും അനുഗ്രഹങ്ങളും സമൃദ്ധിയും നിറയ്ക്കട്ടെ," ഇങ്ങനെയായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കമൻ്റ് ബോക്സിൽ രാജീവ് ചന്ദ്രശേഖറിനെ തിരുത്തി രംഗത്തെത്തിയിട്ടുണ്ട്.

Related Stories

യാത്രാ സൗകര്യം സ്വീകരിക്കുന്നതും ഉപഹാരം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്
K.M. Shaji
ഡയറിക്കുറിപ്പില്‍ വട്ടംകറങ്ങി ബിജെപി; നേതൃത്വത്തിനെതിരെ പരാതി, നിഷേധിച്ച് വി. മുരളീധരന്‍, അന്വേഷണത്തില്‍ ഉറച്ച് ഷോണ്‍ ജോര്‍ജ്
"വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട ഒന്ന് നീ തിരിച്ചുപിടിച്ചു, വിനീത് അന്നേ ഇത് പറഞ്ഞിരുന്നു"; 'BKU' വിജയത്തിൽ നിവിനെ അഭിനന്ദിച്ച് അജു വർഗീസ്
News Malayalam 24x7
newsmalayalam.com