രാജീവ് ചന്ദ്രശേഖറിന്റെ വാദം പൊളിയുന്നു; എയിംസിനായി കിനാലൂരിൽ 150 ഏക്കർ ഭൂമി ഏറ്റെടുത്തത് വർഷങ്ങൾക്ക് മുൻപ്

കിനാലൂരിൽ ആവശ്യമായ സ്ഥലമുണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു
രാജീവ് ചന്ദ്രശേഖറിന്റെ വാദം പൊളിയുന്നു; എയിംസിനായി കിനാലൂരിൽ 150 ഏക്കർ ഭൂമി ഏറ്റെടുത്തത് വർഷങ്ങൾക്ക് മുൻപ്
Published on
Updated on

കോഴിക്കോട്: എയിംസിനായി കേരളം സ്ഥലം ഏറ്റെടുത്തില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാദം തെറ്റ്. കോഴിക്കോട് കിനാലൂരിൽ 150 ഏക്കർ ഭൂമിയാണ് എയിംസിനായി ഏറ്റെടുത്തത്. ഭൂമി ഏറ്റടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതിയ്ക്കായുളള കാത്തിരിപ്പ് തുടരുന്നതിന്റെ നിരാശയിലാണ് നാട്ടുകാർ.

കിനാലൂരിലെ കേരള വ്യവസായ വികസന കോർപ്പറേഷൻ്റ കീഴിലുള്ള ഭൂമിയാണ് എയിംസിനായി കണ്ടെത്തി സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിന് കൈമാറിയ്. ഭൂമി ഏറ്റെടുത്ത് 11 വർഷം കഴിഞ്ഞു. പ്രദേശത്തെ പദ്ധതിയുടെ സാമൂഹികാഘാത പഠനവും പരിസ്ഥിതിക ആഘാത പഠനവും എല്ലാം പൂർത്തിയാക്കിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഗതാഗത സൗകര്യത്തിന് കണ്ണൂർ, കോഴിക്കോട് വിമാന താവളങ്ങൾ അടുത്താണ്. റെയിൽ, റോഡ് മാർഗങ്ങൾ സമീപപ്രദേശങ്ങളിൽ ഉണ്ട് എന്നുള്ളതും കിനാലൂരിലെ സ്ഥലത്തിന്റെ പ്രസക്തി കൂട്ടി.

രാജീവ് ചന്ദ്രശേഖറിന്റെ വാദം പൊളിയുന്നു; എയിംസിനായി കിനാലൂരിൽ 150 ഏക്കർ ഭൂമി ഏറ്റെടുത്തത് വർഷങ്ങൾക്ക് മുൻപ്
കാസർഗോഡ് മെഡിക്കൽ കോളേജിൻ്റെ ഫണ്ട് വകമാറ്റി; മാറ്റിയത് ഇടുക്കി നഴ്സിങ് കോളേജ് നിർമാണ പ്രവർത്തനത്തിനായി

കോഴിക്കോട് കിനാലൂരിൽ ആവശ്യമായ സ്ഥലമുണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനയ്ക്ക് കീഴിൽ രാജ്യത്ത് പുതിയ എയിംസുകൾ പ്രഖ്യാപിച്ചപ്പോഴും കോഴിക്കോട് കിനാലൂർ അവഗണിക്കപ്പെട്ടു. കേരളത്തെ പ്രതിനിധീകരിക്കുന്ന കേന്ദ്ര മന്ത്രിക്കും എയിംസ് അനുവദിക്കാത്തതിൽ വിശദീകരണമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com