തിരുവനന്തപുരം; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സ്ഥിരം രാഷ്ട്രീയ പോസ്റ്റല്ല, പകരം തനിക്ക് പറ്റിയ അപകടവും, ആളുകൾക്ക് മുന്നറിയിപ്പും നൽകിയാണ് പോസ്റ്റ്. പരിക്കേറ്റ തന്റെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്ന വിലപ്പെട്ട പാഠം അൽപ്പം വേദനയോടെയാണെങ്കിലും പഠിക്കാൻ കഴിഞ്ഞുവെന്നാണ് ബിജെപി അധ്യക്ഷൻ പറയുന്നത്. തനിക്ക് സംഭവിച്ചത് അതു തന്നെയാണെന്നും, മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രമെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം;
"തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു.
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം.
എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രം.😅😅
ഗുണപാഠം - ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക.😅
So I learnt something today - with pain as a consequence
If you are on a treadmill and try and reach out to a ringing phone - and are careless - there are chances you can slip and fall and scrape your face/injure yourself.
Why do I say this with so much confidence? Because it happened to me and I have the embarrassing pain & scars for it 😅😅
Moral of story : Use phones on a treadmill with extreme caution 😅"