ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാര്‍ അയോഗ്യന്‍; നിയമന ഉത്തരവ് റദ്ദാക്കി

കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗത്തിന് അയോഗ്യത...
ഡോ. വിനോദ് കുമാര്‍
ഡോ. വിനോദ് കുമാര്‍Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ബിജെപി സിൻഡിക്കേറ്റ് അംഗത്തിന് അയോഗ്യത. ഡോ. വിനോദ് കുമാർ ടി.ജി. നായർക്ക് എതിരെയാണ് നടപടി. തിരുവനന്തപുരം ജവഹർലാൽ നെഹ്‌റു ബോട്ടാണിക്കൽ ഗാർഡൻ്റെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞനായി നിയമിച്ച ഉത്തരവ് റദ്ദാക്കിയതോടെയാണ് അയോഗ്യത വന്നത്.

വിനോദ് കുമാറിന് അടിസ്ഥാന യോഗ്യത ഇല്ലെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി. ആയുർവേദത്തിൽ ബിരുദം മാത്രമാണ് ഡോ. വിനോദ് കുമാറിൻ്റെ യോഗ്യത. ബൊട്ടാണിക്കൽ ഗാർഡൻ്റെ പ്രതിനിധി എന്ന നിലയിലായിരുന്നു മുൻ ചാൻസലർ ഡോ. വിനോദ് കുമാറിനെ നോമിനേറ്റ് ചെയ്തത്.

ഡോ. വിനോദ് കുമാര്‍
കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കൗണ്‍സിലര്‍ക്ക് മര്‍ദനം

ഗവേഷക വിദ്യാർഥിയായ വിപിൻ വിജയൻ്റെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃതം ഡീൻ ഡോ. സി.എൻ. വിജയകുമാരിയെ അനുകൂലിച്ച് വിനോദ് കുമാർ രംഗത്ത് എത്തിയിരുന്നു. ഡോ. വിജയകുമാരിയെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് വിനോദ് കുമാര്‍ ദളിത് വിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com