നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി മത്സരിക്കുക 90 സീറ്റുകളില്‍, ഘടകകക്ഷികള്‍ക്ക് 50 സീറ്റുകള്‍; പാലക്കാട് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി?

ആലപ്പുഴയിൽ ബിഡിജെഎസിന് കൂടുതൽ സീറ്റുകൾ അനുവദിക്കാനും തീരുമാനം
നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി മത്സരിക്കുക 90 സീറ്റുകളില്‍, ഘടകകക്ഷികള്‍ക്ക് 50 സീറ്റുകള്‍; പാലക്കാട് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി?
Published on
Updated on

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാടൻ കോട്ട പിടിക്കാൻ ഒരുമുഴം മുന്നേയെറിഞ്ഞ് ബിജെപി. ശോഭ സുരേന്ദ്രൻ പാലക്കാട് ബിജെപി സ്ഥാനാർത്ഥിയാകും. പാലക്കാട് മത്സരിക്കാൻ ശോഭ സുരേന്ദ്രനും താത്പര്യമറിയിച്ചിട്ടുണ്ട്. പാലക്കാട് വനിതാ സ്ഥാനാര്‍ഥി വേണമെന്ന് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

അതേസമയം സീറ്റ് വിഭജനത്തിന്റെ ആദ്യഘട്ടത്തിൽ എൻഡിഎ ധാരണയിലെത്തി. ബിജെപി 90 സീറ്റുകളിലും ഘടകകക്ഷികൾ 50 സീറ്റുകളിലും മത്സരിക്കും. ആലപ്പുഴയിൽ ബിഡിജെഎസിന് കൂടുതൽ സീറ്റുകൾ അനുവദിക്കാനും തീരുമാനം. മത്സരിക്കില്ലെന്ന തുഷാറിന്‍റെ തീരുമാനത്തിന് എൻഡിഎ അംഗീകാരം നൽകി. എറണാകുളത്ത് ട്വന്‍റി 20ക്ക് കൂടുതല്‍ സീറ്റ് നൽകും. ആലുവയിലും തൃപ്പൂണിത്തുറയിലും ബിജെപിയാണ് മത്സരിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി മത്സരിക്കുക 90 സീറ്റുകളില്‍, ഘടകകക്ഷികള്‍ക്ക് 50 സീറ്റുകള്‍; പാലക്കാട് ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥി?
ശബരിമല സ്വർണക്കൊള്ള കേസ്: ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

സംസ്ഥാനത്ത് 32 സീറ്റുകളാണ് ട്വന്‍റി 20 ആവശ്യപ്പെട്ടത്. എറണാകുളത്ത് കൊച്ചി, വൈപ്പിൻ, കുന്നത്തുനാട്, തൃക്കാക്കര, എറണാകുളം തുടങ്ങി അഞ്ച് മണ്ഡലങ്ങളിലും ട്വന്‍റി 20 മത്സരിക്കും. എന്നാൽ ട്വന്‍റി 20ക്ക് നൽകുന്ന സീറ്റുകളേക്കാൾ അഞ്ച് സീറ്റ് കൂടുതൽ നൽകണമെന്നാണ് ബിഡിജെഎസിൻ്റെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com