ക്രിസ്മസ് ദിനത്തിൽ സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പരിപാടികൾക്കെതിരെ ബിജെപിയിൽ അതൃപ്തി

ന്യൂനപക്ഷ മോർച്ച കഴിഞ്ഞദിവസം നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥി ആയിരുന്നിട്ടും സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല
ക്രിസ്മസ് ദിനത്തിൽ സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പരിപാടികൾക്കെതിരെ ബിജെപിയിൽ അതൃപ്തി
Published on
Updated on

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ക്രിസ്മസ് ദിനത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്കെതിരെ ബിജെപിയിൽ അതൃപ്തി. ഇരിങ്ങാലക്കുടയിലും തൃശൂരിലുമായി നടക്കുന്ന പരിപാടികൾക്ക് എതിരെയാണ് ഒരു വിഭാഗം കടുത്ത വിമർശനം ഉയർത്തുന്നത്. ഇരിങ്ങാക്കുടയിൽ പാർട്ടി നേതൃയോഗവും തൃശൂരിൽ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനികളുടെ ആദരിക്കലുമാണ് നടക്കുന്നത്. എന്നാൽ ക്രിസ്മസ് ദിനം ഒഴിവാക്കി മറ്റൊരു ദിവസം പരിപാടി നടത്താൻ ജില്ലാ നേതാക്കൾ അറിയിച്ചിട്ടും കേന്ദ്രമന്ത്രി വഴങ്ങിയില്ലെന്നാണ് റിപ്പോർ‌ട്ട്.

അതേസമയം, ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടത്തിയ ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥി ആയിരുന്നിട്ടും സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല. കേരളത്തിൽ ഉണ്ടാവുന്ന ദിവസങ്ങളിൽ പോലും സുരേഷ് ഗോപിയുടെ മാത്രം താൽപ്പര്യ പ്രകാരം പരിപാടികൾ നിശ്ചയിക്കുന്നതിനെതിരെയും വിമർശനം ശക്തമാണ്.

ക്രിസ്മസ് ദിനത്തിൽ സുരേഷ് ഗോപി സംഘടിപ്പിക്കുന്ന പരിപാടികൾക്കെതിരെ ബിജെപിയിൽ അതൃപ്തി
"ഗുരുവായൂർ സീറ്റ് വിട്ടുകൊടുക്കാനാവില്ല, ജോസഫ് ടാജറ്റിൻ്റെ പ്രതികരണം അനുചിതം"; കോൺഗ്രസിനെതിരെ വിമർശനവുമായി ലീഗ് ജില്ലാ കമ്മറ്റി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com