പാലക്കാട്: ആലത്തൂരിൽ പുറംപോക്കിലെ ഷെഡിൽ ഒറ്റയ്ക്ക് കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷിനെയാണ് പഴനിയിൽ നിന്ന് ആലത്തൂർ പൊലീസ് പിടികൂടിയത്. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത സുരേഷിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കാവശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബിജെപി പ്രവർത്തകനാണ് സുരേഷ്.
ഈ മാസം രണ്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. രാത്രി നടുറോഡിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു പീഡന ശ്രമം. വയോധിക താമസിച്ചിരുന്ന ഷെഡിൻ്റെ ഒരുവശം ഇളക്കി മാറ്റിയാണ് സുരേഷ് അകത്ത് കയറിയത്. നിലവിളിച്ചതോടെ നീ എൻ്റെ ഭാര്യയാണെന്നും മിണ്ടാതെ അടങ്ങിയിരിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വയോധിക പൊലീസിനോട് പറഞ്ഞു.