"ബി.എൽ.എമ്മിൻ്റെ ആസ്തികൾ മരവിപ്പിച്ചിട്ടില്ല"; വാര്‍ത്തകള്‍ തള്ളി ഭാരവാഹികള്‍

"സൊസൈറ്റിയുടെ ആസ്തികളോ പണമോ മരവിപ്പിച്ചിട്ടില്ലെന്നും ഹെഡ് ഓഫീസിലടക്കം നടന്ന പരിശോധനയില്‍ ഒരു രേഖകളും പിടിച്ചെടുത്തിട്ടില്ലെന്നും ഇ.ഡി രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്"
ബിഎൽഎം ഫൗണ്ടർ ചെയർമാൻ ആർ. പ്രേംകുമാർ
Source: Files
Published on: 
Updated on: 

എറണാകുളം: മൾട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിഎൽഎമ്മിന്‍റെ പണവും ആസ്തികളും ഇ.ഡി മരവിപ്പിച്ചെന്ന വാര്‍ത്തകള്‍ തള്ളി ഭാരവാഹികള്‍. സൊസൈറ്റിയുടെ ആസ്തികളോ പണമോ മരവിപ്പിച്ചിട്ടില്ലെന്നും ഹെഡ് ഓഫീസിലടക്കം നടന്ന പരിശോധനയില്‍ ഒരു രേഖകളും പിടിച്ചെടുത്തിട്ടില്ലെന്നും ഇ.ഡി രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. സൊസൈറ്റിയുടെ പണമോ മറ്റ് ഇടപാടുകളോ തടഞ്ഞിട്ടില്ല. മറിച്ച്, സ്ഥാപക ചെയർമാന്റെ വ്യക്തിപരമായ ചില സ്വത്തുവകകൾ മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി താത്കാലിക നടപടിക്രമം എന്ന നിലയിൽ മരവിപ്പിച്ചിട്ടുള്ളതെന്നും മാനേജ്മെൻ്റ് പ്രതികരിച്ചു.

സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ സംഘടിത ഗൂഢാലോചനകൾ നടന്നതായും മാനേജ്മെന്‍റ് പറഞ്ഞു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാരെ നിരന്തരം ഫോണിൽ വിളിച്ച് മാനസികമായി സമ്മർദത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടി ബിഎല്‍എം നല്‍കിയ പരാതിയില്‍ കുന്നംകുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സൈലേഷ്, ഡാനി രവീന്ദ്രൻ, പോസൺ വർഗീസ്, ജയനാരായണൻ, അരുൺ കശ്യപ് എന്നിവരടങ്ങുന്ന അഞ്ചംഗ സംഘത്തിനെതിരെയാണ് കേസ്. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നുണപ്രചാരണം നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം പിൻവലിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പദവികളില്‍ ഇരുന്നാണ് ഇവര്‍ ബിഎല്‍എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ബിഎൽഎം ഫൗണ്ടർ ചെയർമാൻ ആർ. പ്രേംകുമാർ
"ഒന്നും മറയ്ക്കാനില്ലെങ്കിൽ രേഖകൾ പുറത്തുവിടുന്നതിൽ എന്താണ് തടസം?"; GNA കരാർ വിവാദത്തിൽ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

സ്ഥാപനത്തിനെതിരായ പ്രചാരണങ്ങളില്‍ ബിഎൽഎമ്മിലെ 93,000ത്തിലധികം വരുന്ന ജീവനക്കാരും കടുത്ത ആശങ്കയിലാണ്. ഇവരുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കാൻ തൊഴിലാളി സംഘടനയായ ഐഎൻടിയുസിയും രംഗത്തെത്തി. വയനാട്ടിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തൊഴിലാളികളുടെ വിഷയങ്ങൾ ഉന്നയിച്ച നേതൃത്വം സൊസൈറ്റി മാനേജ്‌മെന്റുമായും ചർച്ച നടത്തി. ജീവനക്കാരുടെ ആശങ്കകൾ നേരിട്ട് ധരിപ്പിക്കാൻ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഉടൻ കാണുമെന്നും ഐഎൻടിയുസി വ്യക്തമാക്കി.