ധോണിയിൽ കാറിന് തീപിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാർ ഉടമ പോൾ ജോസഫ്

സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു...
ധോണിയിൽ കാറിന് തീപിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാർ ഉടമ പോൾ ജോസഫ്
Source: News Malayalam 24x7
Published on
Updated on

പാലക്കാട്‌: ധോണിയിൽ കാറിന് തീപിടിച്ച് മരിച്ചത് കാർ ഉടമ പോൾ ജോസഫ് തന്നെയെന്ന് പൊലീസ്. പോൾ ജോസഫ് ഇന്നലെ രാവിലെയാണ് കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയില്ല. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബപ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

ധോണിയിൽ കാറിന് തീപിടിച്ച് മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കാർ ഉടമ പോൾ ജോസഫ്
കൈക്കുഞ്ഞുമായി എത്തിയ ഗർഭിണിയെ ആട്ടിയിറക്കി പൊലീസ്, കാല് പിടിച്ച് യുവതിയുടെ ഭർത്താവ്; എറണാകുളത്തെ പൊലീസ് ഗുണ്ടായിസത്തിൻ്റെ കൂടുതൽ നടുക്കുന്ന ദൃശ്യങ്ങൾ

കഴിഞ്ഞ ദിവസമാണ് കാറിന് തീപിടിച്ച് മരണമുണ്ടായത്. റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.

News Malayalam 24x7
newsmalayalam.com