തിരുവനന്തപുരം: ദേശീയ കടുവാ സെൻസസിൻ്റെ ഭാഗമായി കടുവകളുടെ കണക്കെടുക്കാൻ ബോണക്കാട് ഉൾവനത്തിലേക്ക് പോയവരെ കാണാതായെന്ന് പരാതി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെയാണ് മൂവരും ബോണക്കാട് ഉൾവനത്തിലേക്ക് പോയത്.
ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തെരച്ചിൽ പരോഗമിക്കുന്നു. ഇന്നലെ രാവിലെ കാട്ടിലേക്ക് കയറിയ ശേഷം തിരികെ കിളവൻത്തോട്ടത്തിൽ എത്തി ഭക്ഷണം കഴിച്ച ശേഷം തിരികെ ഒരു കുപ്പിവെള്ളവുമായാണ് ഇവർ തിരികെ പോയത്. പോകുമ്പോൾ ലൈറ്റൊന്നും കൊണ്ടുപോയില്ലെന്നും, ഉദ്യോഗസ്ഥർക്ക് വഴി ധാരണയില്ലെന്നുമാണ് ലഭ്യമാകുന്ന വിവരം.