കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസറാണ് വിജിലൻസിൻ്റെ പിടിയിലായത്. വില്ലേജ് ഓഫീസർ ഉല്ലാസ് മോനാണ് പിടിയിലായത്.
ഭൂമി തരം മാറ്റുന്ന ആവശ്യത്തിനായി ഇയാൾ എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അതിൽ അമ്പതിനായിരം രൂപ എൻജിഒ ക്വാട്ടേഴ്സിന് സമീപത്തുവച്ച് കൈമാറുമ്പോഴാണ് വിജിലൻസ് യൂണിറ്റിന്റെ പിടിയിലാകുന്നത്.