മലപ്പുറം: ചേട്ടനെ കൊല്ലാൻ ക്വട്ടേഷൻ നൽകി അനിയൻ. ചെമ്മാട് സ്വദേശി നൗഷാദാണ് സഹോദരനായ മുഹമ്മദലിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ അനിയൻ നൗഷാദിനെയും രണ്ട് ക്വട്ടേഷൻ സംഘാംങ്ങളെയും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ പ്രഭാത നിസ്കാരത്തിനായി ബൈക്കിൽ പോകുകയായിരുന്ന മുഹമ്മദലിയെ, വീടിന് സമീപമുള്ള റോഡിൽ വെച്ച് ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. ഗുണ്ടകളായ മുഹമ്മദ് അസ്‌ലം, സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തിൽ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജ്യേഷ്ഠാനുജൻമാർക്കിടയിൽ നിലനിന്നിരുന്ന സ്വത്ത് തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ആക്രമിക്കപ്പെട്ട മുഹമ്മദലിയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. സംഭവത്തി ചെമ്മാട് സ്വദേശി ചെമ്പന്‍തൊടിക നൗഷാദ്(36), ക്വട്ടേഷന്‍ സംഘാംഗങ്ങളായ താനൂര്‍ സ്വദേശി മുഹമ്മദ് അസ്ലം(20), പന്താരങ്ങാടി സുമേഷ്(35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.