ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്

ഉച്ചക്ക് 2 .30 യോടെ ആണ് അപകടം ഉണ്ടായത്.
ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്
Published on: 
Updated on: 

കൊച്ചി: ആലുവ എടത്തലയിൽ ബസും ടോറസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആലുവയിൽ നിന്നും കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന സെൻ്റ് തോമസ് ബസും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്.

ആലുവയിൽ ബസും ടോറസും കൂട്ടിയിടിച്ചു; ഒരാളുടെ നില ഗുരുതരം, 31 പേർക്ക് പരിക്ക്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു, പേരാമ്പ്രയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

ബസിൽ വിദ്യാർഥികളടക്കമുള്ളവരും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിൻ്റെ തലയ്ക്കും, കൈക്കും പരിക്കേറ്റിറ്റുണ്ട്. അപകടത്തിൽ പരിക്കേറ്റ 31 പേരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.