തിരുവനന്തപുരം: രാത്രിയാത്രയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി. ഗുരുതര കൃത്യവിലോപം ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.