

മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട്-ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസിലാണ് യാത്രക്കാരുടെ ജീവന്‍ വച്ച് പന്താടികൊണ്ടുള്ള ഗുരുതര നിയമലംഘനം നടന്നത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു.
അതിക്രമം ചോദ്യം ചെയ്ത യാത്രക്കാരെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവര്‍ ഭീഷണിപ്പെടുത്തി. മൈസൂര്‍ ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ മദ്യക്കുപ്പിയുമായി ഡ്രൈവര്‍ ഇറങ്ങിയോടുകയും ചെയ്തു.
ദൃശ്യങ്ങള്‍ യാത്രക്കാര്‍ പുറത്ത് വിട്ടിട്ടും തൊട്ടടുത്ത ദിവസവും ഇതേ ഡ്രൈവര്‍ തന്നെയാണ് ബസ് ഓടിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു. സംഭവത്തില്‍ ബംഗ്ലൂരു പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യാത്രക്കാര്‍.