കേന്ദ്ര ബജറ്റ് കേരളത്തിന് മാത്രമുള്ളതല്ല, പ്രഖ്യാപിച്ച പദ്ധതികളിൽ സംസ്ഥാനവും ഗുണഭോക്താക്കൾ; അതിവേഗ റെയിലിനായി സമ്മർദം ചെലുത്തും: സി. സദാനന്ദൻ

എയിംസ് ഉൾപ്പെടെയുള്ള പദ്ധതികളിൽ ഇനിയും ചർച്ച നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
കേന്ദ്ര ബജറ്റ് കേരളത്തിന് മാത്രമുള്ളതല്ല, പ്രഖ്യാപിച്ച പദ്ധതികളിൽ സംസ്ഥാനവും ഗുണഭോക്താക്കൾ; അതിവേഗ റെയിലിനായി സമ്മർദം ചെലുത്തും: സി. സദാനന്ദൻ
Published on
Updated on

കൊച്ചി: കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണനയില്ലെന്ന് സി. സദാനന്ദൻ എംപി. ബജറ്റ് കേരളത്തിന് മാത്രമുള്ളതല്ല. പ്രഖ്യാപിച്ച കേന്ദ്ര പദ്ധതികളിൽ സംസ്ഥാനവും ഗുണഭോക്താക്കൾ ആണ്. എയിംസ് ഉൾപ്പെടെയുള്ള പദ്ധതികളിൽ ഇനിയും ചർച്ച നടക്കും. അതിവേഗ റെയിലിനായി സമ്മർദം ചെലുത്തുമെന്നും സദാനന്ദൻ എംപി ന്യൂസ് മലയാളം ലീഡേഴ്സ് മോണിങിൽ പറഞ്ഞു. സിപിഐഎമ്മിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. സിപിഐഎമ്മിൻ്റെ അസഹിഷ്ണുത അവസാനിക്കുന്നില്ല. സിപിഐഎമ്മിൻ്റെ ആക്രമണത്തിന് ഇരയായവരാണ് കൂടുതൽ. രാജ്യസഭയിൽ കൃത്രിമകാൽ ഉയർത്തിയത് സിപിഐഎമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് എതിരെയാണെന്നും അദ്ദേഹം ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com