തിരുവനന്തപുരം: സഹോദരിക്ക് ആരോഗ്യവകുപ്പിൽ ട്രാൻസ്ഫറെന്ന പ്രചരണത്തിന് പിന്നാലെ മുൻ മന്ത്രി വി.എസ്. ശിവകുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. ടിറ്റോ ആന്റണിക്കും SVS Vibes 2.0 യൂട്യൂബ് ചാനലിനുമെതിരെയാണ് കേസ്. വ്യാജ വിവരങ്ങൾ ചേർത്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വി.എസ്. ശിവകുമാർ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇല്ലാത്ത സഹോദരിയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. സിപിഐഎം സൈബർ ഇടങ്ങളാണ് പിന്നിലെന്നും ശിവകുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.