മിഠായിയെന്ന് കരുതി കഴിക്കുന്നത് കഞ്ചാവാണെങ്കിലോ? അമേരിക്കയിൽ കഞ്ചാവ് മിഠായികൾ കുട്ടികളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട്

ഫ്ലൂറസെൻ്റ് നിറങ്ങളിൽ പായ്ക്ക് ചെയ്ത, മിഠായി പോലെ തോന്നിപ്പിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ അപകടകരമാണ്...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

വാഷിങ്ടൺ: യുഎസിൽ മിഠായി കഴിക്കുമ്പോൾ സൂക്ഷിക്കണം, ചിലപ്പോൾ അത് കഞ്ചാവാകാൻ സാധ്യതയുണ്ട്! ആകർഷകമായ നിറങ്ങളിലും പാക്കേജിലും എത്തുന്ന കഞ്ചാവ് മിഠായികൾ കുട്ടികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അമേരിക്കയിൽ മിഠായിയോട് സാമ്യമുള്ള കഞ്ചാവ് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് റിപ്പോർട്ട്. ആരോഗ്യ വിദഗ്ദ്ധൻ ജെഫ്റി റെയ്നോൾഡ്സ് ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഫ്ലൂറസെൻ്റ് നിറങ്ങളിൽ പായ്ക്ക് ചെയ്ത, മിഠായി പോലെ തോന്നിപ്പിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ അപകടകരമാണ്.

പ്രതീകാത്മക ചിത്രം
"കാരണം കയ്യിലിരിപ്പ്" ; അതാണ് കൊതുകുകൾക്ക് മനുഷ്യരെ കടിക്കാൻ ഇത്ര താൽപ്പര്യം

കൗമാരക്കാർക്കിടയിലെ വ്യാപകമായ കഞ്ചാവ് ഉപയോഗം പൊതുജനാരോഗ്യ പ്രതിസന്ധിക്ക് കാരണമാകുമെന്നും, ഇവ പതിവായി ഉപയോഗിക്കുന്നത് തലച്ചോറിൻ്റെ വികാസത്തെ തടസപ്പെടുത്തുമെന്നും റെയ്നോൾഡ്സ് പറഞ്ഞു. കഞ്ചാവിന്റെ ദോഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കഞ്ചാവ് ഉൽ‌പാദന കമ്പനികളും സമൂഹവും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും റെയ്നോൾഡ്സ് ഊന്നിപ്പറഞ്ഞു.

കഞ്ചാവ് കലർന്ന ഭക്ഷ്യവസ്തുക്കൾ കഴിച്ച് വിഷബാധ ഏറ്റ് ആശുപത്രിയിൽ വരുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. അമേരിക്കൻ പോയ്‌സൺ സെൻ്ററിൻ്റെ റിപ്പോർട്ട് പ്രകാരം 2009ൽ 930 കുട്ടികൾക്കാണ് കഞ്ചാവ് വിഷബാധ ഏറ്റത്. 2024 ആയപ്പോഴേക്കും അത് 22,000 ആയി ഉയർന്നതായും കണക്കുകൾ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com