കൊച്ചി: മരടിൽ കാറിന് തീപിടിച്ചു. കുണ്ടന്നൂർ പാലത്തിന് സമീപത്ത് ആയാണ് തീപിടിച്ചത്. കാറിനകത്ത് ആൾ ഉണ്ടോ എന്ന് വ്യക്തമല്ല. വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. കടവന്ത്രയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കുന്നത്. രണ്ട് കാറുകൾ കത്തി നശിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. മഹീന്ദ്ര സൈലോ കാറും സെനും ആണ് കത്തി നശിച്ചത്. തീപിടിത്തത്തിൽ ഹരിത കർമ സേനയുടെ ഉന്തുവണ്ടിയും ഭാഗികമായി കത്തി നശിച്ചു. മുനിസിപ്പാലിറ്റി ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ചിരുന്ന സ്ഥലമാണ് ഇത്. മാലിന്യത്തിൽ നിന്ന് തീ പടർന്നത് ആകാമെന്നാണ് നിഗമനം.