പാലക്കാട്: കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വേലിക്കാട് സ്വദേശിയുടെ കാറാണ് കത്തിയത്. എന്നാൽ ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. നാല് മണിയോടെ റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു.