ആശിർനന്ദയുടെ മരണം: ശ്രീകൃഷ്ണപുരം സെയ്‌ൻ്റ് ഡൊമിനിക്‌സ് സ്‌കൂളിലെ അധ്യാപകർക്കെതിരെ കേസ്

സംഭവസമയത്തെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.
Palakkad
ശ്രീകൃഷ്ണപുരം സെയ്‌ൻ്റ് ഡൊമിനിക്‌സ് സ്‌കൂൾSource: News Malayalam 24x7
Published on

പാലക്കാട്: ഒമ്പതാം ക്ലാസുകാരി ആശിർനന്ദയുടെ മരണത്തിൽ ശ്രീകൃഷ്ണപുരം സെയ്‌ൻ്റ് ഡൊമിനിക്‌സ് സ്‌കൂളിലെ അധ്യാപകർക്കെതിരെ കേസ്.

സംഭവ സമയത്തെ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസെടുത്തത്. കോടതിയുടെ അനുമതിയോടെയാണ് നടപടിയെടുത്തത്.

Palakkad
സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ കനക്കും; നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ആശിർനന്ദയുടെ സുഹൃത്തിൻ്റെ പുസ്തകത്തിൻ്റെ പിറകുവശത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. സ്കൂളിലെ അഞ്ച് അധ്യാപകരുടെ പേരുകൾ കുറിപ്പിലുണ്ടെന്നായിരുന്നു ആശിർനന്ദയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

രണ്ട് ടീച്ചർമാരുടെ പേരാണ് ആശിർനന്ദ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ എജുക്കേറ്റർമാരായ സ്റ്റെല്ല ബാബു, എ.ടി, തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. തൻ്റെ മരണത്തിന് കാരണക്കാർ ഇവരാണെന്ന് ആശിർനന്ദ കുറിപ്പിൽ പറഞ്ഞിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു.

സ്കൂളിൽ നടത്തിയ പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആശിർനന്ദയെ നിലവിലുള്ള ക്ലാസിൽ നിന്നും മറ്റൊരു ക്ലാസിലേക്ക് മാറ്റിയിരുന്നു.ഇതിൽ മനംനൊന്താണ് ആശിർനന്ദ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

ആത്മഹത്യ വാർത്ത പുറത്ത് വന്നതോടെ സെന്റ് ഡൊമിനിക് സ്കൂളിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രക്ഷകർത്താക്കൾ രംഗത്തെത്തിയിരുന്നു. പിന്നാലെ ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപകർക്കെതിരെ കേസെടുത്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com