ആയുർവേദ വനിതാ ഡോക്ടർമാരെ അധിക്ഷേപിച്ചു; യൂട്യൂബർ കെ.എം. ഷാജഹാനെതിരെ വീണ്ടും കേസ്

വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുർവേദ ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തത്...
കെ.എം. ഷാജഹാൻ
കെ.എം. ഷാജഹാൻSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: യൂട്യൂബർ കെ.എം. ഷാജഹാനെതിരെ വീണ്ടും കേസ്. കണ്ണൂർ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുർവേദ ഡോക്ടർമാരെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.

വിദേശത്ത് ജോലി ചെയ്യുന്ന ആയുർവേദ വനിതാ ഡോക്ടർമാരെ ഒന്നടങ്കം അപമാനിച്ചു എന്ന പരാതിയിലാണ് കെ.എം. ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന വനിതാ ആയുർവേദ ഡോക്ടർമാരെല്ലാം മോശക്കാരാണ് എന്ന തരത്തിൽ ഷാജഹാൻ നടത്തിയ പ്രചരണത്തിനെതിരെ ആയിരുന്നു യുവതിയുടെ പരാതി.

കെ.എം. ഷാജഹാൻ
പോക്സോ കേസിൽ മുന്‍ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പിടിയില്‍

നേരത്തെയും അപകീർത്തി കേസുകളുള്ള ആളാണ് യൂട്യൂബർ കെ.എം. ഷാജഹാൻ. സിപിഐഎം നേതാവ് കെ.ജെ. ഷൈനിനും കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും എതിരായ അപവാദ പ്രചാരണ കേസിൽ ഷാജഹാൻ അറസ്റ്റിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com