ആലപ്പുഴ: ആർഎസ്എസ് ലഘുലേഖ കത്തിച്ചതിൻ്റെ പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകയ്ക്ക് എതിരെ കേസ്. ആലപ്പുഴ മാന്നാർ സ്വദേശി ഗീതുവിന് എതിരെയാണ് കലാപശ്രമത്തിന് കേസെടുത്തത്. ആർഎസ്എസ് ഉപയോഗിക്കുന്ന തരം ഭാരതാംബയുടെ ഫോട്ടോയുള്ള ലഘുലേഖയാണ് കത്തിച്ചത്. ഇതിൻ്റെ ചിത്രം ഗീതു ഫേസ് ബുക്കിൽ പങ്കുവച്ചിരുന്നു.
ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകൻ മിഥുൻ കൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്. മാന്നാർ പൊലീസ് ആണ് കേസെടുത്തത്. ഡിവൈഎഫ്ഐ മേഖല ഭാരവാഹി, മഹിളാ അസോസിയേഷൻ മേഖല പ്രസിഡന്റ്, സിപിഐഎം കുന്നത്തൂർ നോർത്ത് ബ്രാഞ്ച് കമ്മറ്റിയംഗവുമാണ് ഗീതു ഉണ്ണികൃഷ്ണൻ. ഇവർ ഫേസ് ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചിരുന്നു