പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ തീയിട്ട സംഭവം; എട്ട് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

സിപിഐഎം മുസ്ലിം ലീഗ് സംഘർഷം ഉണ്ടായതിന് പിന്നാലെ ആയിരുന്നു തീവെപ്പ്
പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ തീയിട്ട സംഭവം; എട്ട് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്
Published on: 
Updated on: 

കണ്ണൂർ: പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഓഫീസിൽ തീയിട്ടത് മുസ്ലീം ലീഗ് പ്രവർത്തകർ. സംഭവത്തിൽ യാസിൻ, ജാസിം എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തു. ഓഫീസിനുള്ളിൽ പെട്രോൾ ഒഴിച്ച് തീ വെച്ചെന്നാണ് എഫ്ഐആർ. സിപിഐഎം മുസ്ലിം ലീഗ് സംഘർഷം ഉണ്ടായതിന് പിന്നാലെ ആയിരുന്നു തീവെപ്പ്.

‌തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച ടൗൺ ബ്രാഞ്ച് ഓഫീലാണ് സംഭവമുണ്ടായത്. ഓഫീസിൽ ഉണ്ടായിരുന്ന കൊടികളും നേതാക്കളുടെ ചിത്രങ്ങളും കസേരകളും കത്തി നശിച്ച നിലയിലായിരുന്നു. പാറാട് നടന്ന സംഘർഷങ്ങൾക്കിടെ കെട്ടിടത്തിന്റെ എയർ ഹോളിലൂടെയാണ് തീയിട്ടെന്നാണ് നി​ഗമനം.

പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ തീയിട്ട സംഭവം; എട്ട് മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ കേസ്
പാറാട് സിപിഐഎം ബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ച വസ്തുക്കൾ കത്തിയ നിലയിൽ
News Malayalam 24x7
newsmalayalam.com