"നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു"; ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസ്

ചക്കരക്കൽ പൊലീസ് സ്വമേധയാണ് കേസെടുത്തത്.
"നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു,  മാനസികമായി പീഡിപ്പിച്ചു"; ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസ്
Published on
Updated on

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസ്. ചക്കരക്കൽ പൊലീസ് സ്വമേധയാണ് കേസെടുത്തത്. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.

ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചത് ടീച്ചർക്ക്‌ ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം വന്നത് കൊണ്ടാണെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ നിതിൻ്റെ കുടുംബം ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. ടീച്ചർക്ക്‌ ലോൺ ആപ്പിൽ നിന്ന് ഭീഷണി വന്നതുകൊണ്ട് നിതിൻ മരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സഹോദരീ ഭർത്താവ് അശോകൻ പറഞ്ഞിരുന്നു.

"നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു,  മാനസികമായി പീഡിപ്പിച്ചു"; ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസ്
മാനേജ്‌മെൻ്റ് വെബ്സൈറ്റ് അപ്രത്യക്ഷം, ആരോപണങ്ങളും കേസുകളും ചർച്ചാവിഷയം; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് ദുരൂഹ കേന്ദ്രമോ?

ലോൺ ആപ്പിൽ റഫറൻസ് നമ്പർ ആയി ടീച്ചറുടെ നമ്പർ കൊടുത്തിട്ടുണ്ടാകും. ഭീഷണി സന്ദേശം വന്നിട്ടുണ്ടെങ്കിൽ ടീച്ചർക്ക് തങ്ങളെ അറിയിക്കാമായിരുന്നു. ടീച്ചറെ മാനേജ്മെൻ്റ് സ്വാധീനിച്ചിട്ടുണ്ടാകും. നിതിൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബത്തെ അറിയിക്കാമല്ലോ. കോളേജിൽ നിന്ന് ഒരു അധ്യാപകർ പോലും ഇതുവരെ ഇവിടെ വന്നിട്ടില്ലെന്നും അശോകൻ ചൂണ്ടിക്കാട്ടിയിരുന്നു.

നിതിൻ രാജിൻ്റെ മരണം ലോൺ ആപ്പിൽ ചുരുക്കരുത് എന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിരുന്നു. ലോൺ ആപ്പ് ഭീഷണിയുടെ ആധികാരികത പരിശോധിക്കണം സൈബർ സംഘത്തെ ഉപയോഗിക്കണമെന്നും ഡിജിപി അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com