അവയവദാനത്തിന് വ്യാജരേഖ ഉണ്ടാക്കിയെന്ന കേസ്; പ്രതികളെ അറസ്റ്റ് ചെയ്തതു

ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വർഗീസ്, സിനി സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

എറണാകുളം: അവയവ കച്ചവടത്തിന് വ്യാജ രേഖ ഉണ്ടാക്കിയെന്ന കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫോട്ടോസ്റ്റാറ്റ് കടയുടെ നടത്തിപ്പുകാരായ സണ്ണി വർഗീസ്, സിനി സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അവയവദാനത്തിനായി വ്യാജരേഖ ഉണ്ടാക്കുന്നു എന്ന സംശയത്തിൽ ഫോട്ടോസ്റ്റോറ്റ് കടകളടക്കം വിവിധ സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

പ്രതീകാത്മക ചിത്രം
വായ്പാ കുടിശിക തിരിച്ചടച്ചില്ല, കാസർഗോഡ് സ്വകാര്യ കമ്പനിയുടെ ഫ്ലാറ്റുകള്‍ക്ക് ജപ്തി നോട്ടീസ്; 90 കുടുംബങ്ങള്‍ ആശങ്കയില്‍

അവയവദാനവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ വ്യാപകപരിശോധന ഏറെ നാളുകളായി നടക്കുന്നതാണ്. അതിൻ്റെ ഭാഗമായി ചില ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് എറണാകുളം റൂറലിന് കീഴിലുള്ള മൂന്ന് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തുടങ്ങിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇത്തരത്തിൽ പരിശോധന ആരംഭിച്ചത്. ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കടകളിൽ അടക്കമാണ് ഇത്തരത്തിൽ പരിശോധന. ഇത്തരം കടകളിലടക്കം വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ ചെയ്തുവെന്നാണ് പൊലീസിൻ്റെ സംശയം.

News Malayalam 24x7
newsmalayalam.com