

തിരുവനന്തപുരത്ത് പൊലീസുകാരന് മർദനമേറ്റ സംഭവത്തിൽ പൊലീസുകാരനെതിരെ പരാതി. എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ മിഥുന് നേരെയാണ് ആക്രമണമുണ്ടായത്. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു മർദനമേറ്റ പൊലീസുകാരൻ്റെ ആരോപണം.
ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിൽ പൊലീസുകാരനെതിരെയും കേസെടുത്തു. മിഥുൻ തങ്ങളെ മർദിച്ചു എന്നായിരുന്നു എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി. വഞ്ചിയൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്നാണ് മർദനമേറ്റ മിഥുൻ്റെ ആരോപണം. മിഥുനടങ്ങുന്ന പൊലീസ് സംഘം ന്യൂ ഇയർ ആഘോഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഈ വൈരാഗ്യമാണ് ഇന്ന് ആക്രമിക്കാൻ കാരണമെന്നാണ് പരാതിയിൽ പറയുന്നത്.