മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായ ജാതീയ വിവേചനം പ്രതിഷേധാർഹം: മുഖ്യമന്ത്രി

വെളിപ്പെട്ടത് ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം ആണെന്ന് ഖാർഗെ വിമർശിച്ചു.
mallikarjun kharge
Published on
Updated on

തിരുവനന്തപുരം: മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായ ജാതീയ വിവേചനം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി വി. ഡി. സതീശൻ. മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ ബിജെപി പ്രവർത്തകർ 'ഹോമം' നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവും ആണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനാധിപത്യ മൂല്യങ്ങളുടെയും സമത്വത്തിൻ്റേയും പരസ്യമായ ലംഘനമാണ് ഇതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ റാലിക്ക് പിന്നാലെ തൻ്റെ വേദിയിൽ ബിജെപി പ്രവർത്തകർ ശുദ്ധീകരണം നടത്തിയത് രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെ ഉന്നയിച്ചിരുന്നു. വെളിപ്പെട്ടത് ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവം ആണെന്ന് ഖാർഗെ വിമർശിച്ചു.

mallikarjun kharge
ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റാകും, എം. വിജിൻ സെക്രട്ടറിയാകും; സമ്മേളനത്തിൽ എം.വി. ഗോവിന്ദന് വിമർശനം

ഖാർഗെയെ ബഹുമാനിക്കുന്നതായും കുറ്റക്കാർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. വികാരം മാനിക്കുന്നു എന്നും നദ്ദ. ഖാർഗെയ്ക്ക് പിന്തുണയുമായി നാളെ തെരുവിലിറങ്ങാനാണ് കോൺഗ്രസ് തീരുമാനം. നാളെ രാജ്യവ്യാപക പ്രതിഷേധിക്കാനാണ് പാർട്ടി തീരുമാനം.

News Malayalam 24x7
newsmalayalam.com