പൂച്ചയെ കൊന്നതിൽ പരാതിയുമായി സംവിധായകൻ നാദിർഷാ. എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെയാണ് സംവിധായകൻ പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി സഡേഷൻ നൽകാൻ പൂച്ചയെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഡോക്ടർ ഇല്ലാതെ ജീവനക്കാർ സഡേഷൻ നൽകിയതാകാം പൂച്ച ചാകാൻ കാരണമെന്ന് നാദിർഷാ പറഞ്ഞു. പൂച്ചയെ കഴുത്തിൽ കുരിക്കിട്ട് വലിച്ച് കൊണ്ടുപോകുന്നത് മകൾ കണ്ടെന്നും നാദിർഷായുടെ പരാതിയിൽ അറിയിച്ചു.