വിമോചന സമരം ആവര്‍ത്തിക്കും, ബിഷപ്പുമാരെ അവഹേളിച്ചാല്‍ മറുപടി തെരുവില്‍; ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ രംഗത്തുവന്നിട്ടുള്ളത്
വിമോചന സമരം ആവര്‍ത്തിക്കും, ബിഷപ്പുമാരെ അവഹേളിച്ചാല്‍ മറുപടി തെരുവില്‍; ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
Published on

വിമോചന സമരം ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസ്. മന്ത്രിമാര്‍ ബിഷപ്പുമാരെ അവഹേളിച്ചാല്‍ തെരുവില്‍ മറുപടി പറയും. വിമോചന സമരം ജനാധിപത്യ സമരം ആയിരുന്നുവെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫസര്‍ രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്മായ സംഘടനയാണ് കത്തോലിക്ക കോണ്‍ഗ്രസ്.

മുന്‍ കാലങ്ങളിലേതിന് സമാനമായി ഇടതുപക്ഷ സര്‍ക്കാരിനെതിരെ രംഗത്തുവരികയാണ് കത്തോലിക്ക സഭ. സര്‍ക്കാരുകള്‍ക്കെതിരെ സഭ നടത്തിയ സമരങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. ഇത്തവണയും വിഷയത്തിന് മാറ്റമില്ല.

വിമോചന സമരം ആവര്‍ത്തിക്കും, ബിഷപ്പുമാരെ അവഹേളിച്ചാല്‍ മറുപടി തെരുവില്‍; ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
മൈമിൽ പലസ്തീൻ ഐക്യദാർഢ്യം; കാസർഗോഡ് സ്‌കൂൾ കലോത്സവം നിർത്തിവയ്പ്പിച്ച് അധ്യാപകർ

ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ സര്‍ക്കാര്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് സഭയുടെ ഔദ്യോഗിക സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നത്. സര്‍ക്കാരിന്റെ കഴിവുകേട് മറക്കാന്‍ ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ മേല്‍ കുതിര കേറേണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു. വേണ്ടി വന്നാല്‍ രണ്ടാം വിമോചന സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

ഭിന്നശേഷി ഒഴിവ് വിവരം സര്‍ക്കാരിന് നല്‍കിയിട്ടും സര്‍ക്കാര്‍ നിയമനം നടത്താതെ ഒളിച്ചുകളിക്കുകയാണ്. ഭിന്നശേഷി ഒഴിവ് സംബന്ധിയായ കണക്ക് സര്‍ക്കാര്‍ പുറത്ത് വിടണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ തുടക്കം മാത്രമാണ് അവകാശ സംരക്ഷണ യാത്രയെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com