സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം, മറ്റു സമുദായങ്ങളെ അവഹേളിക്കരുത്; വെള്ളാപ്പള്ളിക്കെതിരെ കത്തോലിക്ക കോൺഗ്രസ്

ക്രിസ്ത്യൻ -മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേശപരാമർങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകുന്നില്ലെന്നും ഫിലിപ്പ് കവിയിൽ പറഞ്ഞു
ഫാദർ ഫിലിപ്പ് കവിയിൽ
ഫാദർ ഫിലിപ്പ് കവിയിൽfacebook
Published on

വെള്ളാപ്പള്ളി നടേശൻ്റെ ക്രിസ്ത്യൻ വിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. സ്വന്തം സമുദായത്തിൻ്റെ ആവശ്യങ്ങൾ പറയാം പക്ഷേ മറ്റു സമുദായങ്ങളെ അവഹേളിക്കരുതെന്ന് കത്തോലിക്ക കോൺഗ്രസ് ലോബൽ ഡയറക്ടർ ഫാദർ ഫിലിപ് കവിയിൽ പറഞ്ഞു. ക്രിസ്ത്യൻ -മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേശപരാമർങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകുന്നില്ലെന്നും ഫിലിപ്പ് കവിയിലിൻ്റെ ആക്ഷേപമുയർത്തി.

പാലക്കാട് നടന്ന കത്തോലിക്ക കോൺഗ്രസ് ദേശീയ യുവജന സമ്മേളനത്തിൽ നിന്ന് ബിജെപി വിട്ടുനിന്നു. പരിപാടിയിലേക്ക് ക്ഷണിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോൺ ജോർജ് വിട്ടുന്നിന്നതിൽ കത്തോലിക്ക കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു.  സമകാലിക രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്നാണ് ഷോൺ വിട്ടുന്നിന്നത്. ബിജെപി പ്രതിനിധിയുടെ അസാന്നിധ്യം കൂടുതൽ ചർച്ച ചെയ്യുമെന്ന് സഭ നേതൃത്വo പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com