"പെൺകുട്ടികളെ അടക്കം മൂന്ന് പേരെ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്"; നെടുമ്പാശേരി അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്

നെടുമ്പാശേരി അപകടത്തിൻ്റെ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി.
CCTV footage of the Nedumbassery accident obtained by News Malayalam
നെടുമ്പാശേരി അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്
Published on: 
Updated on: 

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമിത വേഗതിയിലായിരുന്ന കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ശക്തമായ ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് രണ്ട് യുവതികൾ അടക്കം മൂന്ന് പേർ ദൂരത്തേക്ക് തെറിച്ച് വീഴുന്നതും ദൃശ്യത്തിലുണ്ട്.

മിനി കൂപ്പർ കാർ ഓടിച്ചിരുന്നു സുഹൈൽ സജീവ് മദ്യലഹരിയിൽ ആയിരുന്നുവെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് പറഞ്ഞു. മദ്യത്തിന് പുറമെ മറ്റു ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

CCTV footage of the Nedumbassery accident obtained by News Malayalam
"മൂന്ന് ബാറിൽ കയറി മദ്യപിച്ചു, മൊബൈലിൽ വീഡിയോ ചിത്രീകരിച്ചു"; നെടുമ്പാശേരിയിൽ അപകടമുണ്ടാക്കിയ സുഹൈലിനെതിരെ നരഹത്യക്ക് കേസെടുത്തു

സുഹൈൽ നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചുവെന്നാണ് റിപ്പോർട്ട്. മദ്യപിക്കുന്നതിൻ്റെ വീഡിയോയും മൊബൈലിൽ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം പുലർച്ചെ 2.40 ആയതിനാൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി വീണ്ടും മദ്യപിച്ചു.

മദ്യപിച്ച് ലക്കുക്കെട്ട നിലയിലാണ് പിന്നീട് സുഹൈൽ വാഹനം ഓടിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാജഗിരി കോളേജിലെ ബികോം വിദ്യാർഥിയായ സുഹൈൽ അമിത വേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് സ്ഥിരം പരിപാടിയാണ്. 220 കിലോമീറ്റർ വേഗത്തിൽ സുഹൈൽ സജീവ് വാഹനം ഓടിക്കുന്ന ദൃശ്യം അയാൾ തന്നെ സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുണ്ട്. ഇഹ ഡിസൈൻസ് വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമയുടെ മകനാണ് സുഹൈൽ സജീവ്.

നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് അത്താണിയിലുണ്ടായ വാഹനാപകടത്തിലാണ് ഇന്ന് പുലർച്ചെ മൂന്ന് പേർ മരിച്ചത്. മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂവരും സ്കൂട്ടർ യാത്രികരാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരണമടഞ്ഞത്.

ഇജാസ് കർണാടക സ്വദേശിയാണ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. മരണമടഞ്ഞ മൂന്നുപേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. എയർപോർട്ട് ഭാഗത്തുള്ള കടയിൽ നിന്ന് ചായ കുടിച്ചതിനു ശേഷം എയർപോർട്ട് ഭാഗത്ത് നിന്നും അത്താണി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

CCTV footage of the Nedumbassery accident obtained by News Malayalam
"വീട്ടിൽ പണമുണ്ട് എല്ലാം വീട്ടുകാർ നോക്കിക്കൊള്ളും"; നെടുമ്പാശേരിയിൽ വാഹന അപകടം ഉണ്ടാക്കിയ യുവാവിൻ്റെ വെല്ലുവിളി
News Malayalam 24x7
newsmalayalam.com