"രാഖി ഉണ്ടാക്കി കുട്ടികള്‍ക്ക് കെട്ടിക്കൊടുക്കണം, ഫോട്ടോയെടുത്ത് കേന്ദ്ര സര്‍ക്കാരിന് അയക്കണം"; അങ്കണവാടി ടീച്ചര്‍മാര്‍ക്ക് ശിശു വികസന ഓഫീസറുടെ നിര്‍ദേശം

ഫോട്ടോ കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാനുള്ളതാണ് എന്നാണ് ശിശു വികസന ഓഫീസർ ജ്യോതിഷ്മതി നിർദേശം നൽകിയത്.
Varkala
Source: News Malayalam 24x7
Published on

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടാൻ നിർദേശിച്ച് വർക്കല ശിശു വികസന ഓഫീസർ. രാഖി ഉണ്ടാക്കി കുട്ടികള്‍ക്ക് കെട്ടിക്കൊടുക്കണം, അതിൻ്റെ ഫോട്ടോ എടുക്കണം, എന്നിട്ട് അത് കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കാനുള്ളതാണ് എന്നാണ് ശിശു വികസന ഓഫീസർ ജ്യോതിഷ്മതി നിർദേശം നൽകിയത്.

Varkala
"സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന് ഒറ്റുകാരുടെ വേഷമായിരുന്നു, അപഹാസ്യ നടപടികൾ കൊണ്ട് അവരെ വെള്ളപൂശാനാകില്ല"

അങ്കണവാടി ടീച്ചർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശിശു വികസന ഓഫീസർ നിർദേശം നൽകിയത്. ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ കൈയിൽ കാണുന്ന രാഖികളുടേതിന് സമാനമായ രാഖികൾ തന്നെയാണ് കുട്ടികൾക്ക് കെട്ടികൊടുത്തിട്ടിള്ളത്. സംഭവം പുറത്തുവന്നതിന് പിന്നാലെ സിജിപിഒയുടെ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com