ആത്മസമർപ്പണത്തിന്റെ സന്ദേശവുമായി വിശ്വാസികൾക്ക് ഇന്ന് ബലിപെരുന്നാൾ. പ്രാർഥനകൾക്കും പങ്കിടലുകൾക്കും പ്രാധാന്യം നൽകുന്ന ബക്രീദ് ആഘോഷിക്കാനായി വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു.
ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ്. പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മയില്‍ നബിയുടെയും ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തൽ. പ്രാർഥനകൾക്കും പങ്കിടലുകൾക്കുമാണ് പ്രാധാന്യമെങ്കിലും, ഒത്തുകൂടലിൻ്റെ സന്തോഷവും ആവേശവും വീടുകളിൽ നിറയും.
മൈലാഞ്ചിയിട്ടും, പുതു വസ്ത്രങ്ങൾ ധരിച്ചും, പാട്ടുകൾ പാടിയും, വിരുന്നൊരുക്കിയും, പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേർന്ന് ബലിപെരുന്നാളിനെ വരവേൽക്കുകയാണ്. ബലി പെരുന്നാൾ ആഘോഷിക്കാൻ ഓരോ വീടുകളിലും കുടുംബാംഗങ്ങൾ ഒരുങ്ങി കഴിഞ്ഞു. പ്രാർഥനയും. കൂടിച്ചേരലും, ആഘോഷവുമായി. ഓർമ്മ പുതുക്കുകയാണ്. വിശ്വാസപൂർവ്വം.