"സമുദായത്തിൻ്റെ കുളം കലക്കാൻ ചില കക്ഷികൾ ഇറങ്ങിയിട്ടുണ്ട്, ഇവരുടെ ലക്ഷ്യം സമസ്തയുടെ തകർച്ച"; ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ ബഹാവുദ്ദീൻ നദ്‌വി

മലപ്പുറം തൃപ്പനച്ചിയിൽ നടന്ന ഉറൂസ് മുബാറഖിൽ ആണ് നദ്‌വിയുടെ വിമർശനം
ബഹാവുദ്ദീൻ നദ്‌വി
ബഹാവുദ്ദീൻ നദ്‌വി
Published on

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ വിമർശനവുമായി കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്‌വി. കുറച്ചു തൽപ്പര കക്ഷികൾ സമുദായത്തിന്റെ കുളം കലക്കാൻ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സമസ്ത എന്ന സംവിധാനത്തെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ബഹാവുദ്ദീൻ നദവി പറഞ്ഞു. മലപ്പുറം തൃപ്പനച്ചിയിൽ നടന്ന ഉറൂസ് മുബാറഖിൽ ആണ് നദ്‌വിയുടെ വിമർശനം.

"സമസ്തയിൽ ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. കുറച്ചു തൽപ്പര കക്ഷികൾ സമുദായത്തിന്റെ കുളം കലക്കാൻ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അവർക്ക് അവരു‍ടേതായ ന്യായങ്ങൾ ഉണ്ടാകും. പാവപ്പെട്ടവരുടെ പച്ച ഇറച്ചി തിന്നലാണ് ഇവരുടെ പണി. സമസ്ത എന്ന സംവിധാനത്തെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം", ബഹാവുദ്ദീൻ നദവി.

ബഹാവുദ്ദീൻ നദ്‌വി
വെള്ളാപ്പള്ളിക്ക് അപരമതദ്വേഷവും വെറുപ്പും വിനിമയം ചെയ്യുന്ന വിഷമനസ്; സംഘ് ശൈലിയില്‍ മത ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു: സത്താര്‍ പന്തല്ലൂര്‍

അതേസമയം, സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിൽ സർക്കാരിൻ്റെ തീരുമാനത്തിന് സമസ്ത വഴങ്ങിയിരുന്നു. അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതോടെയാണ് സമസ്ത നേതാക്കൾ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോയത്. മദ്രസ സമയത്തിലും മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് ശേഷം ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.

സമസ്തയുടെ മദ്രസകളിൽ മാത്രം 12 ലക്ഷത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. സ്കൂൾ സമയമാറ്റം ഈ കുട്ടികളുടെയുൾപ്പെടെ മതപഠനത്തെ ബാധിക്കുമെന്നായിരുന്നു സമസ്തയുടെ നിലപാട്. തീരുമാനത്തിൽ നിന്നും സർക്കാർ മുന്നോട്ട് പോകണമെന്നുമായിരുന്നു സമസ്തയുടെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com