ചക്കക്കൊമ്പന്‍ ദൗത്യം തത്കാലം നിര്‍ത്തിവെച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലെന്ന് സിസിഎഫ്
ചക്കക്കൊമ്പന്‍ ദൗത്യം തത്കാലം നിര്‍ത്തിവെച്ചു
Published on: 
Updated on: 

ഇടുക്കി : ചിന്നക്കനാലില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളര്‍ ധരിപ്പിക്കാനുള്ള ദൗത്യം തത്കാലം നിര്‍ത്തിവെച്ചു. മൂന്ന് ദിവസത്തെ നിരന്തര ശ്രമത്തിനിടെ രണ്ട് റൗണ്ട് വെടിയേല്‍പ്പിക്കാന്‍ ദൗത്യ സംഘത്തിന് കഴിഞ്ഞെങ്കിലും ആനയെ വരുതിയിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് താത്കാലികമായി ദൗത്യം നിര്‍ത്തിവെക്കുന്നത്.

കുങ്കിയാനകളെ ഉപയോഗിച്ചുള്ള ശ്രമം
കുങ്കിയാനകളെ ഉപയോഗിച്ചുള്ള ശ്രമം

മൂന്നാം ദിവസമായ ഇന്ന് നടത്തിയ രണ്ടാം ശ്രമത്തില്‍ ആനയെ വെടിയേല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ നിയന്ത്രണത്തിലാക്കാനായിരുന്നു ശ്രമം. ഇതിനിടെ, വെടിയേറ്റ ആന ജലാശയത്തിലിറങ്ങിയത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാല്‍, പിന്നീട് ആന കരയിലേക്ക് കയറിയെങ്കിലും മയക്കാന്‍ സാധിച്ചില്ല. ഏകദേശം പൂര്‍ണമായും ഇരുട്ടുവീഴുന്നത് വരെ വനപാലകരുടെ നേതൃത്വത്തില്‍ ദൗത്യം തുടര്‍ന്നെങ്കിലും പിന്നീട് അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. രാവിലെ ഏഴരയോടെ ഇന്നത്തെ ദൗത്യം ആരംഭിച്ചത്.