പയ്യന്നൂരില്‍ ടി.ഐ. മധുസൂദനന്‍ തന്നെ സ്ഥാനാര്‍ഥി? രക്തസാക്ഷി ഫണ്ട് വിവാദം ജയസാധ്യതയെ ബാധിക്കില്ലെന്ന വിലയിരുത്തലിൽ സിപിഐഎം

സ്ഥാനാർഥിയെ മാറ്റിയാൽ വി. കുഞ്ഞികൃഷ്ണന്റെ ലക്ഷ്യങ്ങൾക്ക് വഴങ്ങലാകുമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്...
ടി.ഐ മധുസൂദനന്‍
ടി.ഐ മധുസൂദനന്‍Source: Files
Published on
Updated on

കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ടി.ഐ. മധുസൂദനൻ തന്നെ ഇടത് സ്ഥാനാർഥിയായേക്കും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ മധുസൂദനൻ്റെ ജയസാധ്യതയെ ബാധിക്കില്ലെന്നാണ് സിപിഐഎം വിലയിരുത്തൽ. സ്ഥാനാർഥിയെ മാറ്റിയാൽ വി. കുഞ്ഞികൃഷ്ണന്റെ ലക്ഷ്യങ്ങൾക്ക് വഴങ്ങലാകുമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.

ടി.ഐ മധുസൂദനന്‍
ശബരിമല യുവതീ പ്രവേശന വിധി: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഇടതുകോട്ട എന്ന നിലയിൽ സിപിഐഎമ്മിൻ്റെ ഏത് സ്ഥാനാർഥി നിന്നാലും വിജയിക്കാനുള്ള സാഹചര്യമാണ് പയ്യന്നൂരിലുള്ളത്. ധനരാജ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നപ്പോൾ മുതൽ ടി.ഐ. മധുസൂദനൻ്റെ സ്ഥാനാർഥിത്വം തടയുക എന്ന ലക്ഷ്യത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞായിരുന്നു സിപിഐഎം പ്രതിരോധിച്ചിരുന്നത്. ടി.ഐ. മധുസൂദനനെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയാൽ വി. കുഞ്ഞികൃഷ്ണന് വഴങ്ങിക്കൊടുക്കലാകും എന്ന വിലയിരുത്തലിലാണ് നീക്കം.

അതേസമയം, വികസന മുന്നേറ്റ ജാഥയിലുടനീളം സിപിഐഎമ്മും ടി.ഐ. മധുസൂദനനും വി. കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ശ്രമം മണ്ഡലം തലത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com