"സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാരായി മാധ്യമങ്ങൾ മാറി"; മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ

തൻ്റെ മന്ത്രിസ്ഥാനം മാധ്യമസൃഷ്ടിയാണെന്ന് ചാണ്ടി ഉമ്മൻ
No dissatisfaction with not getting a ministerial position: chandi Omman
ചാണ്ടി ഉമ്മൻ
Published on: 
Updated on: 

കോട്ടയം: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയില്ലെന്ന് ചാണ്ടി ഉമ്മൻ. ജനങ്ങൾക്കായി പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം ആവശ്യമില്ല. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ്റെ ഭാഗമായിട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രവർത്തനം വ്യാപിപ്പിക്കും. മുഖ്യമന്ത്രി ഒരു സമയത്ത് പോലും എനിക്ക് മന്ത്രിസ്ഥാനം ഉള്ളതായി അറിയിച്ചിട്ടില്ല.എല്ലാം മാധ്യമസൃഷ്ടിയാണ്.

മാധ്യമസൃഷ്ടി മൂലം പ്രതിസന്ധിയിലായത് പുതുപ്പള്ളിക്കാരാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലും മതത്തിൻ്റെ അടിസ്ഥാനത്തിലോ മറ്റേതെങ്കിലും രീതിയിലോ തനിക്ക് ഏതെങ്കിലും പദവിയുടെ ആവശ്യമില്ല. കേരളത്തിലെ സാധാരണക്കാർ ഉമ്മൻചാണ്ടിയോട് ഒപ്പം ഇപ്പോഴും നിൽക്കുന്നു.

No dissatisfaction with not getting a ministerial position: chandi Omman
'ഇനി പോകാൻ തയ്യാറായിക്കോളൂ'; കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ

ജന മനസിലാണ് എനിക്ക് സ്ഥാനം വേണ്ടത്. ജനങ്ങൾ വെറുത്താൽ ഏതു സ്ഥാനം ഉണ്ടായിട്ട് എന്താണ് കാര്യം. കേരളത്തിൻ്റെ മകനായി മാറാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് തനിക്കറിയാമായിരുന്നു. സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാരായി കേരളത്തിലെ മാധ്യമങ്ങൾ മാറിയെന്നും ചാണ്ടി ഉമ്മൻ വിമർശിച്ചു.

ചർച്ച ചെയ്യാത്ത വിഷയത്തിൽ മുഖ്യമന്ത്രിയെയോ പാർട്ടിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓർത്തഡോക്സ് സഭാ കുന്നംകുളം ഭദ്രാസനാധിപനും തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാധിപൻ ഗീവർഗീസ് മാർ യൂലിയോസ് പുതുപ്പള്ളിയിലെ വീട്ടിലെത്തി ചാണ്ടി ഉമ്മനെ കണ്ടു. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനമെന്ന വാർത്ത വന്നപ്പോൾ പ്രതീക്ഷിച്ചിരുന്നതായി ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.

No dissatisfaction with not getting a ministerial position: chandi Omman
ജനപ്രിയ തുടക്കത്തിന് വി.ഡി.എസ് സര്‍ക്കാര്‍; ഗ്യാരന്റികളില്‍ രണ്ടെണ്ണത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പക്ഷേ ഇതിൻ്റെ പേരിൽ സഭയ്ക്ക് പ്രതിഷേധമില്ല. യുഡിഎഫിൻ്റെ തിരിച്ചുവരവിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ട്. കാലത്തിൻ്റെ കാവ്യനീതിയും തിരുത്തലുമാണ് ഈ വിജയമെന്നും ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.

Related Stories

കേസെടുക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവ് ഉടനുണ്ടാകുമോ അതോ അപ്പീൽ പോകുമോ? എന്താകും സിപിഐഎമ്മിന്റെ നീക്കം?
Pinarayi Vijayan
പശ്ചിമഘട്ട സംരക്ഷണം പാരിസ്ഥിതിക വിഷയം മാത്രമല്ല, മനുഷ്യന്റെ അതിജീവന പ്രശ്നം കൂടിയാണ്
മേജർ ആര്‍ച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
News Malayalam 24x7
newsmalayalam.com