ഒറ്റപ്പെട്ട ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്
ഒറ്റപ്പെട്ട ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
Source: Meta AI
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം ജില്ലയിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് മാറ്റിയതോടെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം അടക്കം അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നിലനിൽക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

നാളെ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് നല്‍കിയിട്ടുണ്ട്. അഞ്ചിന് എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും ആറിന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഏഴിന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴ, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം; ഗ്ലോബൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ് 157ലേക്ക് താഴ്ന്നത് ഗുരുതര പ്രശ്നമെന്ന് കോൺഗ്രസ്

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com