3000 അടുക്കള തോട്ടങ്ങള്‍, നാട് മുഴവന്‍ കൃഷിയിടമാക്കിയ ചെമ്മനാട് പഞ്ചായത്ത്

വിത്തും വളവും സ്വന്തമായി ഉത്പാദിപ്പിക്കുന്നതോടൊപ്പം, കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളിലെത്തി സഹായവും ചെയ്തു നല്‍കുന്നുണ്ട് ഇപ്പോള്‍ കാര്‍ഷിക സേന.
3000 അടുക്കള തോട്ടങ്ങള്‍, നാട് മുഴവന്‍ കൃഷിയിടമാക്കിയ ചെമ്മനാട് പഞ്ചായത്ത്
Published on

ഒരു രൂപ പോലും ചിലവില്ലാതെ നാട് ഒന്നാകെ കൃഷിയിടമാക്കുകയാണ് കാസര്‍കോട്ടെ ചെമ്മനാട് ഗ്രാമപഞ്ചായത്ത്. പുതിയതായി രൂപീകരിച്ച കാര്‍ഷിക സേന എന്ന പദ്ധതിയിലൂടെയാണ് അടുക്കളത്തോട്ടവും തരിശുഭൂമിയിലെ പച്ചക്കറി കൃഷിയും വ്യാപകമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മൂവായിരത്തിലേറെ വീടുകളില്‍ ഇതിനോടകം അടുക്കളത്തോട്ടം ആരംഭിച്ചിട്ടുണ്ട്.

2023 ലാണ് കാസര്‍ഗോഡ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് കാര്‍ഷിക സേന എന്ന ആശയത്തിന് രൂപം നല്‍കിയത്. അപേക്ഷ ക്ഷണിച്ച് തെരഞ്ഞെടുക്കപ്പെട്ട പത്തുപേരെ ഉള്‍പ്പെടുത്തി, കൃഷിഭവനുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കി. ഇതിന് സ്വീകാര്യത ലഭിച്ചതോടെ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.

3000 അടുക്കള തോട്ടങ്ങള്‍, നാട് മുഴവന്‍ കൃഷിയിടമാക്കിയ ചെമ്മനാട് പഞ്ചായത്ത്
അടൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകന്‍ ജോയലിന്റെ മരണം: കസ്റ്റഡിയിലെടുത്ത് മർദിച്ച പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

വിത്തും വളവും സ്വന്തമായി ഉത്പാദിപ്പിക്കുന്നതോടൊപ്പം, കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളിലെത്തി സഹായവും ചെയ്തു നല്‍കുന്നുണ്ട് ഇപ്പോള്‍ കാര്‍ഷിക സേന. ഇതുവഴി മൂവായിരത്തോളം അടുക്കളത്തോട്ടങ്ങള്‍ ഒരുക്കാനും, തരിശുഭൂമി കൃഷി യോഗ്യമാക്കാനും സാധിച്ചു. കര്‍ഷകരെ സഹായിക്കുന്നതിനൊപ്പം, സ്വന്തം നിലയ്ക്ക് കൃഷി ചെയ്യാനും, വിളവെടുത്ത് വിപണിയിലെത്തിക്കാനും കാര്‍ഷിക സേനയ്ക്ക് സാധിച്ചിട്ടുണ്ട്.

സര്‍ക്കാറിന്റെ സബ്‌സിഡിയോടെയാണ് കാര്‍ഷിക സേനയുടെ പ്രവര്‍ത്തനം. വിത്തിനും വളത്തിനും ലഭിക്കുന്ന സബ്‌സിഡിയില്‍ നിന്ന് മിച്ചം പിടിക്കുന്ന തുകയാണ് ഇവരുടെ ശമ്പളം. കഴിഞ്ഞ ഓണക്കാലത്ത് സ്വന്തമായി ഉത്പാദിപ്പിച്ച 60 കിലോയോളം പച്ചക്കറികളാണ് വിപണിയിലെത്തിച്ചത്. സ്ഥലപരിമിതിയുള്ളതിനാല്‍ വിത്ത്-വള ഉത്പാദനം വ്യാപിപ്പിക്കുന്നതിന് തടസമുണ്ടായിരുന്നു. ഇതിന് പരിഹാരമായി സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു നല്‍കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത്.

നിലവില്‍ പഴം-പച്ചക്കറി കൃഷി മാത്രമാണ് കാര്‍ഷികസേന ഏറ്റെടുത്ത് ചെയ്യുന്നതെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നെല്‍ കൃഷിയിലേക്ക് ഉള്‍പ്പെടെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പഞ്ചായത്തിന്റെയും കാര്‍ഷിക സേനയുടെയും തീരുമാനം. ഒപ്പം കൂടുതല്‍ തരിശുഭൂമിയിലേക്ക് കൃഷി വ്യാപകമാക്കാനും പദ്ധതിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com