ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജി പ്രതി, പതിനേഴുകാരന്റെ അച്ഛനെതിരെ കേസെടുത്തു

പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്തിനെന്ന് കോടതി
ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജി പ്രതി, പതിനേഴുകാരന്റെ അച്ഛനെതിരെ കേസെടുത്തു
Published on: 
Updated on: 

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പ്രതിചേർത്ത് പൊലീസ്. വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടി. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്തിനെന്ന് കോടതി ചോദിച്ചു. ജഡ്ജിക്ക് മെമ്മോ ഹൈക്കോടതി മെമ്മോയും അയച്ചു.

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിൻ്റെ മകനായ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം. ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ ഭാഗത്ത് വെച്ച് ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും, കാറിന്റെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നു.

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജി പ്രതി, പതിനേഴുകാരന്റെ അച്ഛനെതിരെ കേസെടുത്തു
തട്ടുകടക്കാരനായതു കൊണ്ടാണോ വിവേചനം? നീതി കിട്ടും വരെ നിരാഹാര സമരമെന്ന് ജയബാലകൃഷ്ണന്റെ മകള്‍

ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജഡ്ജിയെ പ്രതിചേര്‍ത്തത്. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനും നീക്കമുണ്ട്. ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ടെന്ന് ആരോപിച്ച് രാത്രി വൈകിയും ജയബാലകൃഷ്ണന്റെ കുടുംബം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച്രിരുന്നു. കുട്ടി വാഹനവുമായി സ്ഥിരം പുറത്തിറങ്ങാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.

കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com