ചേരാനെല്ലൂർ വാഹനാപകട കേസ്: വാഹനത്തിൻ്റെ ആർസി റദ്ദാക്കരുതെന്ന് 17കാരൻ്റെ അച്ഛനായ ജഡ്ജി

ആർസി റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു
ചേരാനെല്ലൂർ വാഹനാപകട കേസ്: വാഹനത്തിൻ്റെ ആർസി റദ്ദാക്കരുതെന്ന്  17കാരൻ്റെ അച്ഛനായ ജഡ്ജി
Published on: 
Updated on: 

കൊച്ചി: ചേരാനെല്ലൂരിൽ 17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് വാഹന ഉടമയും അപകടത്തിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവുമായ ജഡ്ജി മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി. ആർ.സി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടീസിനാണ് അദ്ദേഹം മറുപടി നൽകിയത്.

ആർസി റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത മകൻ കാറുമായി പുറത്തിറങ്ങി അപകടമുണ്ടാക്കിയ സാഹചര്യത്തിൽ വാഹന ഉടമയ്ക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് എംവിഡിയുടെ നീക്കം.

ചേരാനെല്ലൂർ വാഹനാപകട കേസ്: വാഹനത്തിൻ്റെ ആർസി റദ്ദാക്കരുതെന്ന്  17കാരൻ്റെ അച്ഛനായ ജഡ്ജി
ജീവനെടുക്കുന്ന ക്രീമുകൾ; മലപ്പുറത്ത് ഫേസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം

കഴിഞ്ഞ ഒക്ടോബർ 25ന് പുലർച്ചെയായിരുന്നു ചേരാനെല്ലൂർ കണ്ടെയ്നർ റോഡിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്. ജഡ്ജിയുടെ ഉടമസ്ഥതയിലുള്ള ബെൻസ് കാർ 17കാരനായ മകൻ അമിത വേഗതയിൽ ഓടിച്ച് സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചിരുന്നു. അപകടസമയത്ത് കാറിൻ്റെ വേഗത മണിക്കൂറിൽ 104 കിലോമീറ്ററായിരുന്നുവെന്ന വിവരം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.