ചേരാനല്ലൂര്‍ വാഹനാപകട കേസ്: 'മകനെതരായ തെളിവുകള്‍ നശിപ്പിച്ചു'; ജഡ്ജിക്കെതിരെ പുതിയ കുറ്റം ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്

കേസില്‍ മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.
ചേരാനല്ലൂര്‍ വാഹനാപകട കേസ്:  'മകനെതരായ തെളിവുകള്‍ നശിപ്പിച്ചു'; ജഡ്ജിക്കെതിരെ പുതിയ കുറ്റം ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്
Published on: 
Updated on: 

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്തു. ബിഎന്‍എസ് 238 പ്രാകരം തെളിവു നശിപ്പിക്കല്‍ കുറ്റമാണ് ചുമത്തിയത്. കേസില്‍ മകനെ രക്ഷിക്കാന്‍ ജഡ്ജി ഇടപെട്ട് തെളിവ് നശിപ്പിച്ചുവെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷറായ ആര്‍ നിശാന്തിനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കുറ്റം കൂടി ചുമത്തി കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ചേരാനല്ലൂര്‍ വാഹനാപകട കേസ്:  'മകനെതരായ തെളിവുകള്‍ നശിപ്പിച്ചു'; ജഡ്ജിക്കെതിരെ പുതിയ കുറ്റം ചേര്‍ത്ത് പൊലീസ് റിപ്പോര്‍ട്ട്
ടി. വി. തോമസിനെ ഗസ്റ്റ് ആര്‍ടിസ്റ്റ് ആക്കിയെന്ന് സിപിഐ; 3000 വാക്കിലെഴുതുന്ന ലേഖനത്തില്‍ എല്ലാം പറയാനാകില്ലെന്ന് ഐസക്ക്; പുന്നപ്ര വയലാറില്‍ വീണ്ടും തര്‍ക്കം

ജഡ്ജി തെളിവ് നശിപ്പിച്ചുവെന്ന് ആരോപിച്ച് നേരത്തെ ജയപാലന്റെ കുടുംബം ചേരാനല്ലൂര്‍ സിഐക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പൊലീസ് പ്രതിചേര്‍ത്തത്. വാഹനത്തിന്റെ ഉടമയായ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയത് എന്തിനെന്ന് കോടതി ചോദിച്ചു. ജഡ്ജിക്ക് ഹൈക്കോടതി മെമ്മോയും അയച്ചു.

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മകന്‍ ഓടിച്ച കാറിടിച്ചാണ് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം. ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തട്ടുകടക്കാരന്‍ ആയതുകൊണ്ടാണോ വിവേചനമെന്നും നീതി കിട്ടുംവരെ പോരാടുമെന്നും ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിക്കുന്നതായും ഭദ്രകീര്‍ത്തി ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷന്റെ നടപടിയില്‍ നിരാശ ഉണ്ടെന്നും, പ്രോസിക്യൂഷനെ മാറ്റണമെന്നും കഴിഞ്ഞ ദിവസം ഭദ്രകീര്‍ത്തി ആവശ്യപ്പെട്ടിരുന്നു.