ചേരാനല്ലൂര്‍ അപകടം: പൊലീസ് വീഴ്ചയില്‍ ഉന്നതതല അന്വേഷണം

സംസ്ഥാന പൊലീസ് മേധാവി എഡിജിപിക്ക് നിര്‍ദേശം നല്‍കി
ചേരാനല്ലൂര്‍ അപകടം: പൊലീസ് വീഴ്ചയില്‍ ഉന്നതതല അന്വേഷണം
Published on: 
Updated on: 

കൊച്ചി: ചേരാനല്ലൂര്‍ അപകട കേസില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിന് നിര്‍ദേശം. പതിനേഴുകാരനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താത്ത പൊലീസ് നടപടി നേരിട്ട് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എഡിജിപി പി. വിജയന് നിര്‍ദേശം നല്‍കി.

അപകടത്തില്‍ പതിനേഴുകാരനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയതില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അതൃപ്തി അറിയിക്കുകയും കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് മേധാവിയുടെ നടപടി.

ചേരാനല്ലൂര്‍ അപകടം: പൊലീസ് വീഴ്ചയില്‍ ഉന്നതതല അന്വേഷണം
കര്‍ശന നടപടിക്ക് നിര്‍ദേശം; ജഡ്ജിയുടെ മകനുണ്ടാക്കിയ വാഹനാപകടത്തില്‍ ഇടപെട്ട് ആഭ്യന്തര മന്ത്രി

ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ മകന്‍ ഓടിച്ച കാറാണ് അപകടത്തില്‍പെട്ടത്. ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡിലായിരുന്നു സംഭവം. റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ പേരിലാണ് വാഹനം.

വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കാര്‍ വേഗതിയില്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പതിനേഴുകാരന്റെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ മോട്ടോര്‍ ആക്ടിലെ 181,183 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ചിറ്റൂരില്‍ തട്ടുകട നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് മരിച്ചത്. കച്ചവടം കഴിഞ്ഞ് കട പൂട്ടി മടങ്ങും വഴി പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാര്‍ കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ ഭാഗത്ത് വെച്ച് ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും, കാറിന്റെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നു.

News Malayalam 24x7
newsmalayalam.com