പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി യുവാവ്; സംഭവം പാലക്കാട് ചെർ‌പ്പുളശ്ശേരിയിൽ

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്.
Palakkad
പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയ ഷജീർ Source: News Malayalam 24x7
Published on
Updated on

പാലക്കാട്: ചെറുപ്പളശ്ശേരിയിൽ യുവാവ് പൂച്ചയെ കൊന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്. ഷജീർ ടൂൾ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ലോറി ഡ്രൈവർ ഷജീറാണ് സ്റ്റോറി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ചു വച്ചിരിക്കുന്നതുമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com