"എഐ ഉപയോഗിച്ച് ഇരട്ടവോട്ട് കണ്ടെത്തും, ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാം"; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ന്യൂസ് മലയാളത്തോട്

വോട്ടർമാരുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ചും ഫോട്ടോ ഉപയോഗിച്ചുമാണ് എഐ ഇരട്ട വോട്ടുകൾ കണ്ടെത്തുക
രത്തൻ യു. ഖേൽക്കർ
രത്തൻ യു. ഖേൽക്കർSource: News Malayalam 24x7
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഉപയോഗിച്ച് ഇരട്ട വോട്ടുകൾ കണ്ടെത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. വോട്ടർമാരുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ചും ഫോട്ടോ ഉപയോഗിച്ചുമാണ് എഐ ഇരട്ട വോട്ടുകൾ കണ്ടെത്തുക. ഇരട്ട വോട്ട് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാമെന്നും രത്തൻ യു. ഖേൽക്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. എസ്ഐആർ വിവരശേഖരണം ആരംഭിച്ചതിന് പിന്നാലെ വെബ്സൈറ്റ് പണിമുടക്കിയതിലും രത്തൻ യു.ഖേൽക്കർ പ്രതികരിച്ചു.

രത്തൻ യു. ഖേൽക്കർ
കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്ന്; ഘടകക്ഷികൾക്ക് പുറത്ത് ആരുമായും സഹകരിക്കില്ലെന്ന് കോൺഗ്രസ്

സാങ്കേതിക പ്രശ്നമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റ് അനുസരിച്ച് അഞ്ചാം തിയതി മുതൽക്കാണ് ഓൺലൈൻ ഫോം ലഭിക്കുകയെന്നും രത്തൻ യു. ഖേൽക്കർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇന്ന് കൂടി പേര് ചേർക്കാൻ അവസരം. വീണ്ടും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും ഇന്നലെ ആരംഭിച്ചതോടെ നിരവധി അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.

രത്തൻ യു. ഖേൽക്കർ
തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി; 50ലേറെ പേർ പാർട്ടി വിട്ടു

ആദ്യ മണിക്കൂറുകളിൽ കൂടുതൽ അപേക്ഷകൾ വന്നതോടെ കമ്മീഷന്റെ വെബ്സൈറ്റ് തകരാറിലായിരുന്നു. നവംബർ 14ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെൻ്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റ് ആയിരിക്കും രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുക. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 2.84 കോടി വോട്ടർമാരാണുണ്ടായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com