"ഇന്‍ഫാമിൻ്റെ കരുത്ത്, കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന വ്യക്തി"; താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി

ഇൻഫാം രജതജൂബിലി ആഘോഷവേദിയിൽ താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ...
താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി
താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രിSource: Screengrab
Published on
Updated on

പാലക്കാട്: ഇൻഫാം രജതജൂബിലി ആഘോഷവേദിയിൽ താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് വേണ്ടി ശബ്ദമുയർത്തിയ റെമിജിയോസ് ഇഞ്ചനാനിയിൽ, ഇൻഫാമിൻ്റെ കരുത്ത് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻഫാം മതചിന്തകൾക്ക് അതീതമായി കർഷകരെ സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് റെമീജിയോസ് ഇഞ്ചനാനിയിൽ. മലയോര മേഖലയിലെ ജനങ്ങൾക്ക് വേണ്ടി നിരത്തിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇൻഫാം ഒരു സംഘടനയല്ല ഒരു വികാരമാണ്. കർഷകരെ ഒന്നിച്ച് നിർത്താൻ ഇൻഫാമിന് കഴിഞ്ഞു. ജാതിമത ചിന്തകൾക്ക് അതീതമായി കർഷകരെ ചേർത്തു പിടിക്കുന്ന സംഘടനയാണ് ഇൻഫാം. കുടിയേറ്റ ചരിത്രവും സഭയുമായി ചേർന്നു നിൽക്കുന്നു. കൃഷി സർക്കാർ നയപരമായി മുൻഗണന നൽകുന്ന മേഖലയാണ്. പ്രകൃതി ക്ഷോഭത്തിലും കർഷകരെ സർക്കാർ ചേർത്തു പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി
വെടിയുണ്ട തുളഞ്ഞു കയറി ഹൃദയവും ശ്വാസകോശവും തകര്‍ത്തു; സി.ജെ. റോയ്‌യുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാന സർക്കാർ ഉന്നയിച്ച വിഷയങ്ങളെല്ലാം പരിഗണിച്ചെന്ന് ഇൻഫാം ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ട്. സർക്കാരിൻ്റെ വലിയ പിന്തുണ കഴിഞ്ഞ പത്ത് വർഷമായി ലഭിക്കുന്നു. തോട്ടം പുരയിടം വിഷയം പരിഹരിച്ചു. ബഫർ സോൺ, കാട്ടുപന്നി വിഷയത്തിൽ സഹായിച്ചുവെന്നും നിരവധി കുടുംബങ്ങൾക്ക് പട്ടയം നൽകിയെന്നും ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.

Related Stories

"തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്, കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത് വിഭാഗീയതയുടെ കളി"; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
സംസ്ഥാനത്ത് പലയിടങ്ങളിലും വി.ഡിക്കായി പ്രതിഷേധ പ്രകടനം; വി.ഡിയെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് കോൺഗ്രസ് പ്രവർത്തകൻ
 കോൺഗ്രസ് ക്രൈസ്തവരോട് ചെയ്തത് മറക്കരുത്, പാലാ പിതാവ് പിതൃതുല്യൻ; വിമർശനത്തിന് മറുപടിയുമായി ഷോൺ ജോർജ്
"ഭീഷണിയുടെ സ്വരം വിലപ്പോവില്ല, പരസ്യമായി വോട്ട് ചോദിക്കാന്‍ സഭയ്ക്ക് അവകാശം ഉണ്ട്"; പി.സി. ജോര്‍ജിനും ഷോണ്‍ ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ്
News Malayalam 24x7
newsmalayalam.com