"ആ വീഡിയോ ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ട്"; കാന്തപുരത്തിനെതിരായ നിലപാട് മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് സമസ്ത എ.പി വിഭാഗം നേതാവും എസ്‌വൈഎസ് ജനറൽ സെക്രട്ടറിയുമായ റഹ്മത്തുള്ള സഖാഫി
വി.ഡി. സതീശന്‍
വി.ഡി. സതീശന്‍
Published on
Updated on

സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ നടത്തിയ വിവാദ പ്രസ്താവനക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ പ്രതികരണം ഒഴിവാക്കിയിട്ടില്ലെന്നും ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും വീഡിയോ ഉണ്ടെന്നും തന്നെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി സമസ്ത എ.പി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി രംഗത്തെത്തി. ഭരണാധികാരികളുടെ പ്രതികരണമാണ് കാന്തപുരത്തിന്റെ കോലം കത്തിക്കാൻ കാരണമെന്നും വിവാദങ്ങൾ അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു പ്രതികരിക്കേണ്ടിയിരുന്നതെന്നും മുഖപത്രമായ സിറാജിൽ എഴുതിയ ലേഖനത്തിൽ റഹ്മത്തുളള സഖാഫി വിമർശിച്ചു.

സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരായ നിലപാടിൽ നിന്നും മുഖ്യമന്ത്രി പിന്മാറിയെന്ന പ്രചരണങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തന്റെ നിലപാടിൽ ഒരു മാറ്റവും ഇല്ല. കാന്തപുരത്തിനെതിരായ വീഡിയോ പിൻവലിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ ഇപ്പോഴും ആ വീഡിയോയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ്താവനയ്ക്ക് ശേഷം സമസ്ത എ.പി വിഭാഗം നേതാക്കളുമായി നടന്ന കൂടിക്കാഴ്ച മൂന്നാഴ്ച മുൻപ് നിശ്ചയിച്ചതാണ്. അതിന് പ്രസ്താവനയുമായി ബന്ധമില്ല. സുപ്രഭാതം പത്രത്തിൽ വന്ന വിമർശനങ്ങളോടും മുഖ്യമന്ത്രിയുടെ പ്രതികരിച്ചു.

വി.ഡി. സതീശന്‍
പിണറായി വിജയനെതിരായ ഇഡി ശുപാര്‍ശ: കത്തിലുള്ളത് ഗൗരവമായ കാര്യങ്ങള്‍; നിയമപരമായി പരിശോധിച്ച് നടപടിയെടുക്കും: മുഖ്യമന്ത്രി

എന്നാൽ സമസ്ത എ.പി വിഭാഗം നേതാവും എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റഹ്മത്തുള്ള സഖാഫി മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. ഭരണാധികാരികളുടെ പ്രതികരണമാണ് കാന്തപുരത്തിന്റെ കോലം കത്തിക്കാൻ കാരണമെന്നും വിവാദം അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രതികരിക്കേണ്ടിയിരുന്നതെന്നും റഹ്മത്തുള്ള സഖാഫി മുഖപത്രമായ സിറാജിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. വേണുഗോപാൽ എന്നിവർ സ്വീകരിച്ച നിലപാടിനെ റഹ്മത്തുളള സഖാഫി അഭിനന്ദിച്ചു. എന്നാൽ കാന്തപുരത്തിനെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ, സമസ്ത നിലപാട് കടുപ്പിക്കുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

News Malayalam 24x7
newsmalayalam.com